small icons
small icons

ഗാന്ധി ജയന്തി: പ്രവാസി മിത്ര ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

New Project (3)

മനാമ: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി മിത്ര ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതത്തെയും സന്ദേശങ്ങളെയും ആസ്പദമാക്കിയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 2026 ഒക്ടോബർ 1 വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക് മത്സരം ആരംഭിക്കും. പങ്കെടുക്കാനുള്ള ലിങ്ക് കൃത്യം 7:00 മണിക്ക് തന്നെ പങ്കുവെക്കുന്നതായിരിക്കും. ഏറ്റവും വേഗത്തിൽ ശരിയുത്തരങ്ങൾ സമർപ്പിക്കുന്ന ആദ്യ രണ്ട് പേരെ വിജയികളായി തിരഞ്ഞെടുക്കും.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ 2-ന് നടക്കുന്ന പ്രവാസി വെൽഫെയർ പ്രവാസോണാഘോഷ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് പ്രവാസി മിത്ര ജനറൽ സെക്രട്ടറി റഷീദ ബദർ അറിയിച്ചു. ഗാന്ധി ജയന്തി ഓൺലൈൻ ക്വിസ് മത്സരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 38097331 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!