small icons
small icons

മൈത്രി ബഹ്റൈൻ സാംസ്കാരിക സമ്മേളനവും എജുക്കേഷൻ എക്സലൻസി അവാർഡ് വിതരണവും സംഘടിപ്പിച്ചു

New Project (9)

മനാമ: മൈത്രി ബഹ്റൈൻ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും എജുക്കേഷൻ എക്സലൻസി അവാർഡ് വിതരണവും സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽ നടന്നു.

കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, പ്രൊഫഷണൽ കോഴ്സുകൾ, ഖുർആൻ മനഃപാഠം, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഡോക്ടറേറ്റ് തുടങ്ങിയ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ മൈത്രി അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.

മൈത്രി രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ ശ്രീ റഹീം വാവാകുഞ്ഞ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ, റവ. പി. രാജൻ (സി.എസ്.ഐ. ചർച്ച്), വിഘ്നേഷ് അയ്യർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഇവരെ മൈത്രി ഭാരവാഹികൾ ആദരിച്ചു.

എജുക്കേഷൻ എക്സലൻസി അവാർഡ് ചടങ്ങ് ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. ധാർമിക ബോധമുള്ള കുട്ടികളെ വളർത്തിയെടുക്കുന്നതിലും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിലും മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അദ്ദേഹം മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ഡോക്ടറേറ്റ് നേടിയ മൈത്രി അംഗം അൻസാർ തേവലക്കരയുടെ മകൻ ഡോ. ഗസ്സൻ അൻസാർ ഇബ്രാഹിമിന് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരവും മൈത്രി രക്ഷാധികാരി നിസാർ കൊല്ലവും ചേർന്ന് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി. എക്സിക്യൂട്ടീവ് അംഗം നിസാറിന്റെ മകൾ ഡോ. ഷിനോജയെയും ഡോ. ഗോപിനാഥ് മേനോൻ ആദരിച്ചു.

മാർഷൽ ആർട്സിൽ ഡോക്ടറേറ്റ് നേടിയ ഷമീർ മുഹമ്മദ്, മെന്റലിസം രംഗത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം കൈവരിച്ച ഫിറോസ് മാളിയേക്കൽ എന്നിവരെ സയ്യിദ് ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ ആദരിച്ചു.

ഇന്ത്യ വേൾഡ് റെക്കോർഡ് നേട്ടം കൈവരിച്ച ഫെല്ല മെഹക്, ഖുർആൻ മനഃപാഠമാക്കിയ ഹാഫിൽ മുഹമ്മദ് റഷ്ദാൻ റഷീദ്, ഹാഫിൽ മുഹമ്മദ് റൈഹാൻ, BBA പാസ്സായ നസ്റുള്ള നൗഷാദ് എന്നിവരെയും ചടങ്ങിൽ മൈത്രി ആദരിച്ചു.

മൈത്രി വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് സലീം തയ്യിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു.

സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി, കെ.ടി. സലിം, ഇ.വി. രാജീവൻ, രക്ഷാധികാരികളായ നിസാർ കൊല്ലം, സയ്യിദ് റമദാൻ നദ്‌വി, എബ്രഹാം ജോൺ, അബ്ദുൽ റഹ്മാൻ, അനിൽ മീഡിയ രംഗ്, ബദറുദ്ദീൻ പൂവാർ, മണിക്കുട്ടൻ, സാഹൽ തൊടുപുഴ, മുസ്തഫ പട്ടാമ്പി, ഗഫൂർ മൂക്കുതല തുടങ്ങിയവർ ആശംസകൾ നേർന്നു.

ചീഫ് കോർഡിനേറ്റർ സുനിൽ ബാബുവിന്റെ നേതൃത്വത്തിൽ ജോയിന്റ് സെക്രട്ടറി ഷബീർ അലി, അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, മെമ്പർഷിപ്പ് കൺവീനർ അബ്ദുൽ സലിം, ചാരിറ്റി കൺവീനർ അൻവർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിസാം തേവലക്കര, നിസാർ വടക്കുംതല, അജാസ്, ഷിറോസ്, റജബുദ്ദീൻ, അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ, നൗഷാദ് തയ്യിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മൈത്രി ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!