മനാമ: രാജ്യത്ത് 8,000 ബഹ്‌റൈനി ദിനാറോളം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് ഏഷ്യൻ വംശജരായ വനിതകളെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മോഷണം സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിയുകയും തുടർന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പ്രതികളിൽ നിന്ന് മോഷണം പോയ സ്വർണ്ണാഭരണങ്ങൾ പൂർണ്ണമായും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.








