small icons
small icons

ഐ.സി എഫ് റിഫ റീജിയൻ മദ്രസ ഫെസ്റ്റ് നാളെ

icf madrasa fest

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) റിഫ റീജിയൻ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ ‘ മദ്റസ ഫെസ്റ്റ് ‘ നാളെ ഹമദ് ടൗൺ കാനൂ ഹാളിൽ നടക്കും.

സബ് ജൂനിയർ , ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഖിറാഅത്ത്, ഹിഫ്ള്, പ്രസംഗം, മലയാള ഗാനം, സംഘഗാനം, കളറിംഗ്, കഥ പറയൽ, പ്രശ്നോത്തരി, കാലിഗ്രാഫി , ചിത്ര രചന തുടങ്ങിയ വിവിധ ഇനങ്ങളിലാണ് മത്സരം നടക്കുക. മദ്രസ വിദ്യാർത്ഥികളുടെ ദഫ് പ്രോഗ്രാമും ബുർദ്ധ ആലാപനവും ഉണ്ടായിരിക്കും …
ഇസ്ലാമിക് എജ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം നടത്തിയ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും കഴിഞ SSSL പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മദ്രസ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിക്കും .

മദ്രസ പ്രസിഡൻ്റ് ഉമർഹാജിയുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് ബഹ്റൈൻ നാഷണൽ ക്യാമ്പിനറ്റ് അംഗം സുലൈമാൻ ഹാജി ഉൽഘാടനം നിർവഹിക്കും
ഐ സി എഫ് ഇൻ്റൺ നാഷണൽ വൈസ് പ്രസിഡൻ്റ് MC അബ്ദുൽ കരീം ഹാജി നാഷണൽ സിക്രട്ടറിമാരായ റഫീഖ് ലത്വീഫി വരവൂർ ,ഫൈസൽ ചെറുവണ്ണൂർ , ശിഹാബ് സിദ്ധീഖി , നാഷണൽ നേതാക്കളായ അബ്ദുറഹീം സഖാഫി വരവൂർ , ഇർഷാദ് ആറാട്ടുപുഴ , ആ സ്വിഫ് നന്ദി തുടങ്ങിയവർ സംബദ്ധിക്കും ..

മദ്രസ ഫെസ്റ്റ് സ്വാഗത സംഘം ഭാരവാഹികളായ സലാം മുസ്ലിയാർ , അലവി സൈനി , മുസ്തഫ എളബിലാട് ,അഫ്സൽ അബൂബക്കർ , ജഅഫർ , സുബൈർ കടൂർ, അഫ്സൽ ആലപ്പുഴ , ഉസ്മാൻ സല്ലാഖ് , ഇബ്രാഹിം മങ്കര , അഫ്സൽ എറണാകുളം ജമാൽ മൂടാടി എന്നിവർ നേതൃത്വം നൽകും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!