small icons
small icons

ജൂൺ 1 ഇനി ബഹ്‌റൈനിൽ പൊതു അവധി; ‘പ്രതിജ്ഞാ-വിശ്വസ്തതാ ദിനമായി’ ആചരിക്കാൻ ഹമദ് രാജാവിന്റെ ഉത്തരവ്; 2027 ‘ഇസാ ബിൻ സൽമാൻ വർഷം’

hm king

മനാമ: ബഹ്‌റൈനിലെ ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി ഇനിമുതൽ എല്ലാ വർഷവും ജൂൺ 1 “പ്രതിജ്ഞാ-വിശ്വസ്തതാ ദിനം” (Day of Pledge and Loyalty) എന്ന പേരിൽ ദേശീയ ദിനമായും ഔദ്യോഗിക പൊതു അവധിയായും ആചരിക്കുമെന്ന് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ ജനങ്ങൾക്ക് ഭരണകൂടം നൽകിയ നന്ദിയുടെയും വിശ്വസ്തതയുടെയും രേഖ ഒപ്പുവെച്ചതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് ഈ ചരിത്രപരമായ തീരുമാനം.

ഇതിനുപുറമെ, വരാനിരിക്കുന്ന വർഷത്തെ “ഇസാ ബിൻ സൽമാൻ വർഷമായി” ആചരിക്കുമെന്നും ഹമദ് രാജാവ് പ്രഖ്യാപിച്ചു. ബഹ്‌റൈന്റെ മുൻ ഭരണാധികാരിയും അന്തരിച്ച മഹാനുഭാവനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫയുടെ മഹത്തായ ഭരണമികവിനും, രാജ്യത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്കുമുള്ള ഉന്നത ആദരവായാണ് ഈ പ്രഖ്യാപനം.

ബഹ്‌റൈന്റെ ആധുനിക നവീകരണത്തിനും വികസനത്തിനും അടിത്തറയിട്ട ഷെയ്ഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫയുടെ സ്മരണകൾ പുതുക്കുന്നതിനും, അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടുകളെ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുമായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം സംഘടിപ്പിക്കുക. ജനക്ഷേമത്തിലും വികസനത്തിലും അധിഷ്ഠിതമായ ബഹ്‌റൈന്റെ പ്രയാണത്തിന് ഈ പ്രഖ്യാപനങ്ങൾ പുതിയ ഊർജ്ജം പകരുമെന്ന് അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!