small icons
small icons

വ്യവസായ-നിക്ഷേപ രംഗങ്ങളിൽ പുതിയ ചരിത്രം കുറിച്ച് ‘മേഡ് ഇൻ ജി.സി.സി 2026’; 120-ലേറെ എക്‌സിബിറ്ററുകളും 10,500-ലധികം പങ്കാളിത്തവും

New Project (38)

മനാമ: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ വ്യാവസായിക ആത്മനിർഭരതയ്ക്കും ഉഭയകക്ഷി നിക്ഷേപ കൂട്ടായ്മകൾക്കും പുതിയ വേഗം പകർന്ന്, ആദ്യ പതിപ്പായ ‘മേഡ് ഇൻ ജി.സി.സി 2026’ ഫോറവും എക്‌സിബിഷനും എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ വിജയകരമായി സമാപിച്ചു. ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്ത ഉച്ചകോടി വ്യാവസായിക മേഖലയിലെ തന്ത്രപ്രധാനമായ നിരവധി കരാറുകൾക്കും വിപുലീകരണ പദ്ധതികൾക്കുമാണ് വഴിയൊരുക്കിയത്.

മൂന്ന് ദിവസങ്ങളിലായി 20,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നടന്ന പ്രദർശനത്തിൽ 120-ലധികം മുൻനിര വ്യവസായ സ്ഥാപനങ്ങൾ അണിനിരന്നു. പ്രമുഖ ജി.സി.സി വാണിജ്യ-വ്യവസായ മന്ത്രിമാർ, ജി.സി.സി സെക്രട്ടറി ജനറൽ, നയതന്ത്രജ്ഞർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവരടക്കം 10,500-ലധികം പേരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. എട്ട് പ്രധാന സെഷനുകളിലായി മുപ്പതിലേറെ അന്താരാഷ്ട്ര വിദഗ്ദ്ധർ ഗൾഫ് വ്യവസായങ്ങളുടെ ഭാവിയെക്കുറിച്ചും ഗ്ലോബൽ സപ്ലൈ ചെയിൻ സുരക്ഷയെക്കുറിച്ചും സംസാരിച്ചു.

ഊർജ്ജ സംഭരണം, അലുമിനിയം, ഭക്ഷ്യ സംസ്കരണം, ഓട്ടോമോട്ടീവ്-ബാറ്ററി നിർമ്മാണം, ലോജിസ്റ്റിക്സ്, സസ്റ്റൈനബിൾ മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിൽ നിരവധി ഉഭയകക്ഷി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ഗൾഫ് ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി തുറന്നു നൽകുന്നതിനും സംയുക്ത നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതിനും ഉച്ചകോടി അടിത്തറയിട്ടതായി ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫഖ്‌റോ വ്യക്തമാക്കി.

‘ടീം ബഹ്‌റൈൻ’ സങ്കൽപ്പത്തിന്റെ മികച്ച മാതൃകയാണ് ഈ ഇവന്റുയർത്തിക്കാട്ടിയതെന്നും, വിജയകരമായ സംഘാടനത്തിന് പിന്തുണ നൽകിയ ഫൗലാത് ഹോൾഡിംഗ്, അൽബ (Alba), മിദാൽ കേബിൾസ്, ബി.ബി.കെ (BBK), എ.പി.എം ടെർമിനൽസ്, ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, തംകീൻ, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി എന്നിവർക്ക് വ്യവസായ മന്ത്രി പ്രത്യേക നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!