small icons
small icons

‘ജയിലർ 2’ ഗ്രാന്റ് ഫാൻസ് ഷോ ഒക്ടോബർ 16-ന് ജുഫൈറിലെ മുക്ത എ2 സിനിമാസിൽ

New Project (39)

മനാമ: ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രം ‘ജയിലർ 2’ റിലീസിനോടനുബന്ധിച്ച് ബഹ്‌റൈനിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ‘ബഹ്‌റൈൻ രജനി ഫാൻസ് അസോസിയേഷന്റെ’ നേതൃത്വത്തിൽ 2026 ഒക്ടോബർ 16 വെള്ളിയാഴ്ച മനാമ മുക്ത എ2 സിനിമാസിൽ വെച്ചാണ് ഗ്രാന്റ് ഫാൻസ് ഷോയും ആഘോഷങ്ങളും അരങ്ങേറുന്നത്.

രാവിലെ 10:00 മണിക്ക് തന്നെ സിനിമാ സമുച്ചയത്തിൽ ഫാൻസ് ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് 11:15-ന് ആദ്യ പ്രദർശനം ആരംഭിക്കും. കേവലം ഒരു സിനിമാ പ്രദർശനത്തിനപ്പുറം, തലൈവർ ആരാധകർക്കായി വൻ വിനോദ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ലൈവ് ഡിജെ, തനിമയാർന്ന ചെണ്ടമേളം, ഡാൻസ് പെർഫോമൻസുകൾ, സെൽഫി ബൂത്തുകൾ, ഇൻ്ററാക്ടീവ് ഡിജിറ്റൽ ഗെയിമുകൾ, ആകർഷകമായ സമ്മാനങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.

ഇവന്റ് പാർട്ണറായ ‘ഗോ അലൈവ് മീഡിയ’യും  റേഡിയോ പാർട്ണറായ ‘ലൈവ് എഫ്.എം 107.2’-ഉം ചേർന്നാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി +973 3391 2067, +973 3364 0028 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!