മനാമ: ഇന്ത്യൻ സ്കൂൾ വാർഷിക യുവജനോത്സവമായ തരംഗിൽ ഒന്നാം സ്ഥാനത്തിനായുള്ള കടുത്ത മത്സരത്തിൽ ആര്യഭട്ട ഹൗസും ജെ.സി ബോസ് ഹൗസും മുന്നിൽ. 1202 പോയിന്റുകളുമായി ആര്യഭട്ട ഹൗസ് നിലവിൽ പട്ടികയിൽ ഒന്നാമതും, 1199 പോയിന്റുകളുമായി ജെ.സി. ബോസ് ഹൗസ് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തുമാണ്. 1152 പോയിന്റുകളോടെ സി.വി. രാമൻ ഹൗസ് മൂന്നാം സ്ഥാനത്തും, 1105 പോയിന്റുകളോടെ വിക്രം സാരാഭായ് ഹൗസ് നാലാം സ്ഥാനത്തുമാണ് നിൽക്കുന്നത്. മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായുള്ള വ്യക്തിഗത പുരസ്കാരങ്ങളും പ്രത്യേക അംഗീകാരങ്ങളും ഉൾപ്പെടെ 1,000-ത്തിലധികം ട്രോഫികളും സർട്ടിഫിക്കറ്റുകളും വരാനിരിക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും. നൃത്തം, സംഗീതം, പ്രസംഗം, നാടകം തുടങ്ങിയ മേഖലകളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്ക് ഈ വാർഷിക യുവജനോത്സവം മികച്ചൊരു വേദി ഒരുക്കുന്നു. വിദ്യാർത്ഥികളിൽ സർഗ്ഗാത്മകത, ആത്മവിശ്വാസം, കലാപരമായ മികവ് എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് സമഗ്രമായ വിദ്യാഭ്യാസത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധത ഈ പരിപാടി പ്രതിഫലിപ്പിക്കുന്നു.
വ്യക്തിഗത മത്സര ഫലങ്ങൾ:
മോഹിനിയാട്ടം ലെവൽ എ-യിൽ, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി നക്ഷത്ര രാജ് ചെറൂട്ടിങ്ങര ഒന്നാം സ്ഥാനം നേടി. ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി സേജ ലക്ഷ്മി നല്ലടത്ത് രണ്ടാം സ്ഥാനവും, ആര്യഭട്ട ഹൗസിനെ പ്രതിനിധീകരിച്ച് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി മാളവിക ബിജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മോഹിനിയാട്ടം ലെവൽ ബി-യിൽ, സി.വി. രാമൻ ഹൗസിനെ പ്രതിനിധീകരിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അമേയ സന്തോഷ് ബാബു ഒന്നാം സ്ഥാനം നേടി. ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി നന്ദിത ദീപ രണ്ടാം സ്ഥാനവും, സി.വി. രാമൻ ഹൗസിനെ പ്രതിനിധീകരിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വൈഗ പ്രശാന്ത് മൂന്നാം സ്ഥാനവും നേടി.
കർണാടക സംഗീതം (ആൺകുട്ടികൾ) ലെവൽ എ-യിൽ, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി അദ്വൈത് അനിൽകുമാർ ഒന്നാം സ്ഥാനം നേടി. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി രോഹിത് രാജീവ് രണ്ടാം സ്ഥാനവും, ആര്യഭട്ട ഹൗസിനെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് അനീഷ് രമ്യ മൂന്നാം സ്ഥാനവും നേടി.
കർണാടക സംഗീതം (ആൺകുട്ടികൾ) ലെവൽ ഡിയിൽ, ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അദ്വിക് കൃഷ്ണ ശ്രീപദം ഒന്നാം സ്ഥാനം നേടി. സി.വി. രാമൻ ഹൗസിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയായ കൈലാസ്നാഥ് അഭിലാഷ് ധനുശ്രീ രണ്ടാം സ്ഥാനവും, ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ നൈമൽ നൈനുദാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കർണാടക സംഗീതം (പെൺകുട്ടികൾ) ലെവൽ ഡിയിൽ, ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയായ ആദ്യാ സഞ്ജു ഒന്നാം സ്ഥാനം നേടി. ആര്യഭട്ട ഹൗസിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ദേവന റോഷിത്ത് രണ്ടാം സ്ഥാനവും, ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയായ ലക്ഷീത രോഹിത് മൂന്നാം സ്ഥാനവും നേടി.
ഹിന്ദുസ്ഥാനി സംഗീതം (പെൺകുട്ടികൾ) ലെവൽ എയിൽ, ആര്യഭട്ട ഹൗസിനെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ചാർവി ജിൻസി സുർജിത്ത് ഒന്നാം സ്ഥാനം നേടി. വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ശ്രേയ ഗോപകുമാർ രണ്ടാം സ്ഥാനവും, സി.വി. രാമൻ ഹൗസിനെ പ്രതിനിധീകരിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രിയംവദ നേഹ ഷാജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇംഗ്ലീഷ് ലളിത സംഗീതം (ആൺകുട്ടികൾ) – ലെവൽ ഡിയിൽ, ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അദ്വിക് കൃഷ്ണ ശ്രീപദം ഒന്നാം സ്ഥാനം നേടി. ആര്യഭട്ട ഹൗസിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആഹിൽ അജിത് മരോളി രണ്ടാം സ്ഥാനവും, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷജ് ഷാജിത് പിള്ള മൂന്നാം സ്ഥാനവും നേടി.
ഇംഗ്ലീഷ് ലളിത സംഗീതം (പെൺകുട്ടികൾ) ലെവൽ ബിയിൽ, ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആനി തെരേസ ബെന്നി ഒന്നാം സ്ഥാനം നേടി. സി.വി. രാമൻ ഹൗസിനെ പ്രതിനിധീകരിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ കിയോന മേ ബ്രഗാൻസ രണ്ടാം സ്ഥാനവും, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയായ മെഹ്റിൻ ഫയാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹിന്ദി പ്രസംഗം ലെവൽ ഡിയിൽ, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയായ ഇറ പ്രബോധൻ ദേശായി ഒന്നാം സ്ഥാനം നേടി. ജെ.സി. ബോസ് ഹൗസിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയായ റുഹാൻ രാംപ്രകാശ് ചൗധരി രണ്ടാം സ്ഥാനവും, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിയായ നിദ അബ്ദുൾ റസാഖ് കാസി മൂന്നാം സ്ഥാനവും നേടി.
ഇംഗ്ലീഷ്/ഹിന്ദി മോണോ ആക്റ്റ് (ലെവൽ ബി) മത്സരത്തിൽ, സി.വി. രാമൻ ഹൗസിനെ പ്രതിനിധീകരിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വൈഗ പ്രശാന്ത് ഒന്നാം സ്ഥാനം നേടി. ആര്യഭട്ട ഹൗസിനെ പ്രതിനിധീകരിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി അറൈന മൊഹന്തി രണ്ടാം സ്ഥാനവും, വിക്രം സാരാഭായ് ഹൗസിനെ പ്രതിനിധീകരിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദീപാൻഷി ഗോപാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരാർത്ഥികളുടെ അർപ്പണബോധം, ആവേശം, മികച്ച പ്രകടനം എന്നിവയെ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡിയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസാരി, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ എന്നിവർ അഭിനന്ദിച്ചു.









