small icons
small icons

കെഎംസിസി ബഹ്‌റൈൻ വനിതാ വിംഗിന്റെ ‘പിങ്ക് പൾസ് 2026’; പോസ്റ്റർ പ്രകാശനം ചെയ്തു

New Project (1)

മനാമ: സ്തനാർബുദ ബോധവൽക്കരണ മാസമായ ഒക്ടോബറിനോടനുബന്ധിച്ച് കെഎംസിസി ബഹ്‌റൈൻ വനിതാ വിംഗിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘പിങ്ക് പൾസ് 2026’ മെഡിക്കൽ ക്യാമ്പിന്റെയും ബോധവൽക്കരണ ക്ലാസിന്റെയും പോസ്റ്റർ പ്രകാശനം കെഎംസിസി ഹാളിൽ നടന്നു.

മാഹിറ ഷമീർ, അഫ്ര തസ്‌നീം, സബിത അബ്ദുൽ ഖാദർ, ഷഹനാസ് സക്കീർ, അലീമ ഷാഹിദ് പാവൂർ, സമീറ സിദ്ദിഖ്, ഷർമിന ഹാരിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

2026 ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ അദ്‌ലിയയിലെ അൽ ഹിലാൽ ഹോസ്പിറ്റലിലാണ് പരിപാടി നടക്കുക. സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുക, സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

‘അറിവിലൂടെ പ്രതിരോധത്തിലേക്ക്, കരുതലിലൂടെ ആരോഗ്യത്തിലേക്ക്’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ക്യാമ്പ് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ്.

ക്യാമ്പിൽ പങ്കെടുക്കുന്നവർ
https://go.forms.app/form/6acf79f0d1594b713b6cbabb ഈ ലിങ്ക് തുറന്ന് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 3443 6844, 3667 6455 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കെഎംസിസി ബഹ്‌റൈൻ വനിതാ വിംഗ് പ്രസിഡന്റ് മാഹിറ ഷമീർ, ജനറൽ സെക്രട്ടറി അഫ്ര തസ്‌നീം എന്നിവർ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!