small icons
small icons

വിഭാഗീയത വളർത്തുന്ന രീതിയിൽ ശബ്ദസന്ദേശം പ്രചരിപ്പിച്ചു; 29-കാരനെ ബഹ്‌റൈൻ സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

expat arrested

മനാമ: പ്രത്യേക മതവിഭാഗം ആദരിക്കുന്ന വ്യക്തിത്വങ്ങളെയും സങ്കൽപ്പങ്ങളെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള ശബ്ദസന്ദേശം ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിച്ച 29-കാരനെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ആന്റി-സൈബർ ക്രൈം ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ജനങ്ങൾക്കിടയിൽ വിഭാഗീയതയും വർഗ്ഗീയ ചേരിതിരിവും സൃഷ്ടിക്കാനും രാജ്യത്തിന്റെ സാമൂഹിക സമാധാനം തകർക്കാനും ഇടയാക്കുന്ന നിയമലംഘനമാണ് നടന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വ്യക്തമാക്കി.

അറസ്റ്റിലായ വ്യക്തിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന്  കൈമാറി.

സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുമ്പോൾ എല്ലാവരും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും സാമൂഹിക ഉത്തരവാദിത്തം പുലർത്തണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മതചിഹ്നങ്ങളെയും വ്യക്തിത്വങ്ങളെയും അധിക്ഷേപിക്കുന്നതോ, വർഗ്ഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതോ, രാജ്യത്തിന്റെ സിവിൽ സമാധാനത്തെ ഹനിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ നിർമ്മിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!