മനാമ: ഇന്ത്യൻ സ്‌കൂൾ 2025–2026 അധ്യയന വർഷത്തിൽ മികച്ച അക്കാദമിക നേട്ടങ്ങൾ കൈവരിച്ച സീനിയർ വിഭാഗം വിദ്യാർത്ഥികളെ ആദരിച്ചു. ഒക്ടോബർ 22നു വ്യാഴാഴ്ച ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന നിറപ്പകിട്ടാർന്ന ചടങ്ങിലായിരുന്നു ആദരം. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഭദ്രദീപം തെളിയിയിച്ചു. സെക്രട്ടറി വി. രാജപാണ്ട്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ റെജി വർഗീസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു.
സി.ബി.എസ്.ഇ പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുകയും, 2025–2026 അധ്യയന വർഷത്തെ ‘പ്രിൻസിപ്പൽസ് മെറിറ്റ് ലിസ്റ്റിൽ’ ഇടം നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവാർഡുകൾ സമ്മാനിച്ചു. പന്ത്രണ്ടാം ക്ലാസിൽ 97.6 ശതമാനം മാർക്ക് നേടിയ ജിസെൽ ഷാരോൺ ഫെർണാണ്ടസും, പത്താം ക്ലാസിൽ 99.6 ശതമാനം മാർക്ക് നേടിയ ഹർഷ് ബാബർവാളും ഉൾപ്പെടെയുള്ള വിദ്യാർഥികൾ അവാർഡുകൾ ഏറ്റുവാങ്ങി. സി.ബി.എസ്.ഇ പരീക്ഷകളിലെ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് സ്കൂൾ പുറത്തിറക്കുന്ന ‘ടൈഡിംഗ്സ്’ അക്കാദമിക വാർത്താപത്രികയുടെ പ്രകാശനം സ്റ്റാഫ് എഡിറ്റർ ശ്രീസദൻ ഒ.പി.യുടെ സാന്നിധ്യത്തിൽ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് നിർവഹിച്ചു. അധ്യക്ഷ പ്രസംഗത്തിൽ, അഡ്വ. ബിനു മണ്ണിൽ സ്കൂളിന്റെ അക്കാദമിക മികവിനെയും വിദ്യാർത്ഥികളുടെ നിശ്ചയദാർഢ്യത്തെയും പ്രശംസിച്ചു.
അക്കാദമിക വിജയത്തിന് അടിത്തറയാകുന്ന സ്ഥിരോത്സാഹം, അച്ചടക്കം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി എന്നിവയെ അംഗീകരിക്കുന്നതിനാൽ, ഇതൊരു കേവല ആഘോഷം എന്നതിലുപരിയായി പ്രാധാന്യമർഹിക്കുന്ന ചടങ്ങാണെന്നു അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ നിരന്തരമായ പരിശ്രമം, ഫലപ്രദമായ അധ്യാപനം, പഠനാന്തരീക്ഷം എന്നിവ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
അക്കാദമിക വിഭാഗം അസി.സെക്രട്ടറിയും അംഗവുമായ രഞ്ജിനി മോഹൻ, നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും, ഭാവിയിലും മികവിനായി പരിശ്രമിക്കുന്നത് തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സെക്രട്ടറി വി. രാജപാണ്ഡിയൻ നന്ദി പ്രകാശിപ്പിച്ചു. വിശിഷ്ടാതിഥികൾ, സ്കൂൾ മാനേജ്‌മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, ജീവനക്കാർ, എഡിറ്റോറിയൽ ടീം, വിദ്യാർത്ഥികൾ, കൂടാതെ ചടങ്ങ് വിജയകരമായി നടത്തുന്നതിന് സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ആഘോഷത്തിന് സാംസ്കാരികമായ മാനം നൽകി വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം പരിപാടിക്ക് കൂടുതൽ നിറം പകർന്നു. ദേവ നന്ദ രാജേഷ്, റോഷൻ ലൂയിസ്, സുശീൽ കല്യാൺ രവി, കീർത്തന ഗോപകുമാർ എന്നിവർ അവതാരകരായിരുന്നു. നേരത്തെ ദേശീയ ഗാനങ്ങത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് ഷാഹിദ് ഖമർ വിശുദ്ധ ഖുർആൻ പാരായണം ചെയ്തുൾക്കും ഈ അവാർഡ് ദാന ചടങ്ങ് ആദരവേകി.









