small icons
small icons

കെഎംസിസി ബഹ്‌റൈൻ മെമ്പർഷിപ്പ് ക്യാമ്പയിന് പ്രൗഢമായ തുടക്കം

New Project (29)

മനാമ: കെഎംസിസി ബഹ്‌റൈൻ 2027–29 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിന് പ്രൗഢമായ തുടക്കം. മുൻ സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ, വി.എച്ച്. അബ്ദുള്ള, അബ്ദുൽ കരീം മാസ്റ്റർ, വനിതാ വിംഗ് പ്രസിഡന്റ് മാഹിറ ഷമീർ എന്നിവർക്ക് മെമ്പർഷിപ്പ് നൽകി പ്രസിഡന്റ് ഹബീബ് റഹ്മാൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് റസാഖ് മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.

‘ഒരംഗത്വം ഒരായിരം കൈത്താങ്ങ്’ എന്ന പ്രമേയത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ നവംബർ ഒന്ന് മുതൽ ജനുവരി 31 വരെ നീണ്ടുനിൽക്കും. മെമ്പർഷിപ്പ് നിയമാവലികൾ ക്യാമ്പയിൻ കൺവീനർ അഷ്റഫ് കാട്ടിൽപീടിക അവതരിപ്പിച്ചു.

കെഎംസിസി ബഹ്‌റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിന്റെ പ്രവർത്തനങ്ങൾ അൽ അമാന ക്യാമ്പയിൻ ചെയർമാൻ അഷ്റഫ് കക്കണ്ടി വിശദീകരിച്ചു.

‘വീണുപോയാൽ അനാഥമാകുന്ന കുടുംബങ്ങളെ ചേർത്തുപിടിച്ച ചരിത്രത്തിന്റെ ആവർത്തനത്തിനായി’ വിങ്സ് അപ്പ് സീസൺ 3 എന്ന പേരിൽ നടക്കുന്ന അൽ അമാന ക്യാമ്പയിൻ നവംബർ ഒന്ന് മുതൽ ഡിസംബർ 31 വരെയാണ്.

ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ എ.പി. ഫൈസൽ, റഫീഖ് തോട്ടക്കര, എൻ.കെ. അബ്ദുൽ അസീസ്, സഹീർ കാട്ടാമ്പള്ളി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, എസ് കെ നാസ്സർ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

20 ബില്യൺ ഡോളറിന്റെ നിക്ഷേപ നേട്ടവുമായി ‘ഗേറ്റ്‌വേ ഗൾഫ് 2026’; പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബഹ്‌റൈൻ മന്ത്രിസഭ; ജി.സി.സി റെയിൽ നിയമത്തിനും ശമ്പള പരിഷ്കരണ സംവിധാനത്തിനും അംഗീകാരം

error: Content is protected !!