small icons
small icons

ബഹ്‌റൈൻ തിരൂർ കൂട്ടായ്മയുടെ ഒൻപതാം വാർഷികാഘോഷവും വീൽചെയർ വിതരണത്തിനായുള്ള ധനസഹായവും കൈമാറി

New Project (4)

മനാമ: ബഹ്‌റൈൻ തിരൂർ കൂട്ടായ്മയുടെ ഒൻപതാം വാർഷികാഘോഷം ബഹ്‌റൈനിലെ നബി സാലഹ് സ്വിമ്മിംഗ് പൂൾ പരിസരത്ത് വിപുലമായി സംഘടിപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് തിരൂർ താലൂക്കിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സതേടുന്നവർക്ക്‌ വീൽചെയറുകൾ വിതരണം ചെയ്യുന്നതിനുള്ള ധനസഹായം കൈമാറി .

കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംഘടനയിലെ അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും വിശിഷ്ടാതിഥികളും പങ്കെടുത്തു. കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരികളായ ഷമീർ പൊട്ടച്ചോല, അഷ്‌റഫ് പൂക്കയിൽ, പ്രസിഡന്റ് ഇസ്മായിൽ കൈനിക്കര, ജനറൽ സെക്രട്ടറി നജ്മുദ്ദീൻ, ഓർഗനൈസിംഗ് സെക്രട്ടറി റമീസ് തിരൂർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.മുജീബ്റഹ്മാൻ, അയ്യൂബ് മുണ്ടേക്കാട്ട്, മമ്മുക്കുട്ടി, ജിതിൻ ദാസ് ,ഫാറൂഖ് പാൻബസാർ, താജുദ്ദീൻ, റഹീം, റഷീദ്, ശ്രീനിവാസൻ, സതീശൻ പടിഞ്ഞാറേക്കര, ഷംസു കുറ്റൂർ, ഉസ്മാൻ പാറപ്പുറം ,യാസിർ,ആബിദ്, എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

വിശിഷ്ടാതിഥികളായി ജല്ലൂസ് ഫുഡ് ട്രേഡിംഗ് കമ്പനി ഡയറക്ടർ ഹിജാസ്,മുജീബ് റഹ് മാൻ അറേബ്യൻ ബ്രോസ്റ്റ്ററഡ്, കനോലി നിലമ്പൂർ കൂട്ടായ്മയുടെ പ്രതിനിധികളായ അൻവർ നിലമ്പൂർ, സാജിദ് എന്നിവരും പങ്കെടുത്തു.

ഒൻപത് വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ ആഘോഷം കേവലം ഒരു വാർഷികാഘോഷം എന്നതിലുപരി, സാമൂഹിക പ്രതിബദ്ധതയും കാരുണ്യപ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി മാറി. നാട്ടിലെ ഗവണ്മെന്റ് ഹെൽത്ത് സെന്ററുകളെ ആശ്രയിക്കുന്ന അർഹരായ രോഗികൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വീൽചെയർ വിതരണ പദ്ധതി, ബഹ്‌റൈൻ തിരൂർ കൂട്ടായ്മയുടെ സാമൂഹിക സേവന രംഗത്തെ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ്.

സാമൂഹിക സേവനവും കൂട്ടായ്മയും കാരുണ്യവും മുൻനിർത്തി തുടർന്നും പ്രവർത്തിക്കാനുള്ള പ്രതിജ്ഞയോടെയാണ് ഒൻപതാം വാർഷികാഘോഷത്തിന് സമാപനമായത്. കൂടാതെ കൂട്ടായ്മ അഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാ പരിപാടികളും ചടങ്ങിന് നവ്യാനുഭവമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!