മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ 2026 ഡിസംബർ 18-ന് സിഞ്ചിലെ പ്രവാസി സെന്ററിൽ സംഘടിപ്പിക്കുന്ന ‘യൂത്ത് കഫേ 2026’ കുടുംബ-യുവജന സംഗമത്തിന്റെ ഭാഗമായി കൗമാരക്കാർക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു.
12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. കൗമാരക്കാരുടെ വായനാശീലവും സർഗ്ഗാത്മകമായ എഴുത്തുകഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം ഒരുക്കിയിരിക്കുന്നത്.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഡിസംബർ 18-ന് സിഞ്ചിലെ പ്രവാസി സെന്ററിൽ നടക്കുന്ന ‘യൂത്ത് കഫേ 2026’ വേദിയിൽ വെച്ച് വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 33781857 /35538451 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.









