‘ഞാനറിഞ്ഞ പ്രവാചകന്‍’ ഫ്രന്റ്സ് സോഷ്യൽ പൊതു സമ്മേളനം നവംബർ 15ന്

മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ ‘ഞാനറിഞ്ഞ പ്രവാചകന്‍’ എന്ന പ്രമേയത്തില്‍ പൊതു സമ്മേളനം സംഘടിപ്പിക്കുന്നു. നവംബര്‍ 15 വെള്ളി വൈകിട്ട് 6.30ന് മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മത, സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ജന. സെക്രട്ടറി എം.എം സുബൈര്‍ അറിയിച്ചു. പ്രവാചക സന്ദേശം ജനങ്ങളിലത്തെിക്കുന്നതിനും സമാധാനവും സഹവര്‍ത്തിത്വവും ലോകത്തിന് നല്‍കുന്നതിനും അദ്ദേഹം നിര്‍വഹിച്ച പങ്കിനെ സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.