bahrainvartha-official-logo
Search
Close this search box.

പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തിന് ദിവസങ്ങളുടെ പഴക്കം

Dead-Body-Of-Man-Motorcycle-Recovered-From-Well-In-Angul

റിയാദ്: പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഷിബു (44)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അല്‍അഹ്‌സയിലാണ് ഇദ്ദേഹം കുറച്ചുകാലമായി താമസിക്കുന്നത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണകാരണം വ്യക്തമല്ല.

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഷിബു നാട്ടില്‍ നിന്ന് സൗദിയിലേക്ക് തിരികെയെത്തിയത്. 23 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഷിബു സ്വകാര്യ ടാക്‌സി ഡ്രൈവറാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!