bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ 72 പ്രവാസി തൊഴിലാളികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലുള്ള ആകെ രോഗബാധിതർ 441 ആയി

Screenshot_20200411_084143

മനാമ: ബഹ്റൈനിൽ പുതുതായി 73 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 72 പേരും പ്രവാസി തൊഴിലാളികളാണ്. ഒരാൾ വിദേശത്ത് നിന്നാണ് എത്തിയത്. ഇതോടെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 441 ആയി. 12 പേർ കൂടി രോഗവിമുക്തി നേടിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം ഇന്ന് (ഏപ്രിൽ 11) പുലർച്ചെ 2:30 ന് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ കേസുകൾ സംബന്ധിച്ച് കൂടുതൽ മുൻ കരുതലുകളും ജാഗ്രതാ നടപടികളും സ്വീകരിച്ച് വരികയാണെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. വിദേശ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. നിലവില്‍ കോവിഡ്-19 സ്ഥിരീകരിച്ച തൊഴിലാളികളില്‍ ആരും തന്നെ അവരുടെ താമസ സ്ഥലം വിട്ട് പുറത്തുപോയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവരിലൂടെ വൈറസ് വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം നല്‍കുന്ന സൂചന.

58503 പേരെയാണ് രാജ്യത്ത് ഇതുവരെ പരിശോധനകൾക്ക് വിധേയമാക്കിയത്. 441 പേർ ചികിത്സയിൽ തുടരുമ്പോൾ 551 പേർ ഇതുവരെ രോഗവിമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. നിലവിൽ 3 പേരൊഴികെ മറ്റെല്ലാവരുടെയും ആരോഗ്യനില ഭേദപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 63 കാരനായ സ്വദേശി പൗരനടക്കം രാജ്യത്ത് 6 പേരാണ് കോവിഡ്-19 ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം മൂന്ന് ദിവസങ്ങൾക്ക് മുൻപ് വരെ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 135 ഇന്ത്യക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇവരിൽ 6 പേർ രോഗമുക്തി നേടുകയും ചെയ്തിരുന്നു.

പൊതുനിരത്തിലിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നതടക്കം ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങളും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ രാജ്യത്തെ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് നേരത്തെ വ്യക്തമാക്കിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!