മനാമ: ഇന്ത്യന്‍ ഇസ്ലാഹി സെന്റെര് കൗമാര പ്രായക്കാര്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു. ഇല്ലുമിന എന്ന പേരില്‍, അപ്പര്‍ പ്രൈമറി സെകണ്ടറി തലത്തിലുള്ള കുട്ടികള്‍ക്കായി നടത്തിയ ക്യാമ്പില്‍ രാജ്യത്തെ വിവിധ സ്കൂളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നൂതന സാങ്കേതിക വിദ്യകളുടെ പ്രളയത്തില്‍ സ്വത്വം നഷ്ടപ്പെട്ടുപോകുന്ന കുട്ടികളെ കൂടുതല്‍ സക്രിയരും സാമൂഹിക വല്കരണം നേടിയവരുമാക്കിതീര്ക്കുക എന്ന ഉദ്ദേശത്തോടെ ധാര്‍മ്മീകതയിലൂന്നിയ ശാസ്ത്ര സാങ്കേതിക വീക്ഷണവും സാമൂഹികാവബോധവും നല്‍കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
മനാമയിലെ ഇസ്ലാഹീ സെന്റെര് ആസ്ഥാനത്ത് നടന്ന ക്യാമ്പില്‍ പ്രമുഖ മോട്ടിവേറ്റ് സ്പീകര്‍ ഹിഷാം അരീക്കോട്, ഹംസ മേപ്പാടി, ബഷീര്‍ മത്തോട്ടം, നൂറുദ്ധീന്‍ ഷാഫി, മുംനാസ് കണ്ടോത്ത്, ജെന്‍സീര്‍ മന്നത്ത്’ അഷിഖാ ഫൈസല്‍, ശിബിലാ നാസര്‍, ഫാസില്‍ കോട്ടക്കല്‍, ഇസ്മത് ജെന്‍സീര്‍, ഹസീന സിറാജ്,അഷ്റഫ് കാസർഗോഡ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. സിറാജ് ആംഗറിംങ്ങും സഫീര്‍ നരക്കോട് ക്യാമ്പ് അവലോകനവും നടത്തി.









