മനാമ: ഇന്ത്യയിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ ആവേശം പങ്കുവെച്ച് ബഹ്റൈനിലെ പ്രവാസി കോൺഗ്രസ് കുടുംബം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസും (IOC) യൂത്ത് വിഭാഗമായ ഐ.വൈ.സി.സി.യും (IYCC) സംയുക്തമായി ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ സംഘടിപ്പിച്ച വിജയാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഐ.ഒ.സി. പ്രസിഡന്റ് മുഹമ്മദ് മൻസൂർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മധുരപലഹാര വിതരണവും നടന്നു. ചെണ്ടമേളം, നൃത്തം, വിവിധ ഗാനങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഐ.വൈ.സി.സി. പ്രസിഡന്റ് റിച്ചി കലാതുരുത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ഒ.സി. ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഖ്യപ്രഭാഷണം നടത്തി. ഐ.വൈ.സി.സി. ജനറൽ സെക്രട്ടറി സെലിം അബു താലിബ് സ്വാഗതം ആശംസിച്ചു.
ബി.എം.സി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഐ.ഒ.സി. ഭാരവാഹികളായ കുർഷിദ് ആലം, ഖയാസുള്ള, ഇഷ്റത്, കെ.സി.എ. പ്രസിഡന്റ് ജയിംസ്, കെ.എം.സി.സി. പ്രതിനിധി നിസാർ ഉസ്മാൻ, ഹുസൈൻ ഹാജി, ആർ.എം.പി. പ്രതിനിധി ടൈറ്റസ്, അൻവർ, ബാബു കുഞ്ഞിരാമൻ (മഹാത്മാഗാന്ധി), ബിജു (ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം), മജീദ് തണൽ, സാമൂഹ്യ പ്രവർത്തകൻ ഫസൽ ഹഖ്, ഐ.വൈ.സി.സി. ലേഡീസ് കൺവീനർ മുബീന മൻഷീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഷഫീഖ് സൈഫുദീൻ നന്ദി രേഖപ്പെടുത്തി.









