small icons
small icons

ഉപരിപഠന രംഗത്തെ ആശങ്കകൾക്ക് വിട; ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ മേയ് എട്ടിന്

New Project (18)

മനാമ: മാറുന്ന ലോകസാഹചര്യത്തിൽ ഉപരിപഠന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ ‘അടുത്തതെന്ത്’ എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമം പ്രത്യേക വെബിനാർ സംഘടിപ്പിക്കുന്നു. ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ എന്ന് പേരിട്ടിരിക്കുന്ന വെബിനാർ മേയ് എട്ട് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് സൂം പ്ലാറ്റ്‌ഫോമിൽ നടക്കും. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. അലക്സാണ്ടർ ജേക്കബ് വെബിനാർ ഉദ്ഘാടനം ചെയ്യും.

പരമ്പരാഗത കരിയർ ഗൈഡൻസിനപ്പുറം, ഇന്നത്തെ അനിശ്ചിതത്വങ്ങളെ നാളത്തെ അവസരങ്ങളാക്കി മാറ്റാനുള്ള കൃത്യമായ റോഡ് മാപ്പ് ഈ സെഷനിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും. തുടർപഠനം ബഹ്‌റൈനിൽ വേണോ അതോ വിദേശ രാജ്യങ്ങളിൽ വേണോ എന്ന ആശയക്കുഴപ്പങ്ങൾക്കും വിദഗ്ദ്ധർ മറുപടി നൽകും. പ്രമുഖ സൈക്കോളജിസ്റ്റ് ആരതി സി. രാജരത്നം, ഹിപ്നോസിസ് മെന്റർ മാജിക് ലിയോ, ഇന്റർനാഷണൽ എജുക്കേഷനൽ വിദഗ്ദ്ധൻ ഡോ. ശരീഫ് പൊവ്വൽ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://madhyamam.com/webtalk2026 എന്ന ലിങ്ക് വഴി സൗജന്യമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!