മനാമ: കായിക പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘ഇന്ത്യൻ ക്ലബ്ബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2026’ മെയ് 15 മുതൽ 21 വരെ ഇന്ത്യൻ ക്ലബ്ബ് അരീനയിൽ വെച്ച് നടക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ കായിക മാമാങ്കത്തിൽ പുരുഷ-വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, മാസ്റ്റേഴ്സ് ഡബിൾസ് തുടങ്ങി 15 വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. ബഹ്‌റൈനിൽ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ താരങ്ങൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള താരങ്ങൾ 2026 മെയ് 10-ന് മുൻപായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ക്ലബ്ബ് ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ (+973 39198193), ടൂർണമെന്റ് ഡയറക്ടർ അനിൽ കൊളിയാടൻ (+973 37733499) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.









