bahrainvartha-official-logo
Search
Close this search box.

കോവിഡ്-19 പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായഹസ്തവുമായി ഐ സി എഫ്

icf

മനാമ: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് സഹായഹസ്തവുമായി ഐ സി എഫ് സര്‍വീസ് സമിതിയും സഫ്വാ വളണ്ടിയര്‍മാരും. ഐസിഎഫിന്റെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഇരുനൂറോളം ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. ഐ സി എഫ് വളണ്ടിയര്‍മാര്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ കിട്ടാതെ കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ട്.

മാസ്‌ക്കുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഹാദിയ സഹോദരിമാരെ ഉപയോഗപ്പെടുത്തി മാസ്‌ക് നിര്‍മ്മാണം നടത്തി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് ഐസിഎഫ് ഭാരവാഹികള്‍ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ യഥാസമയത്ത് പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഐസിഎഫിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!