bahrainvartha-official-logo
Search
Close this search box.

കൊറോണ വൈറസ്; പ്രവാസികള്‍ക്ക് കൈത്താങ്ങായി മെഡി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

8930122f-a453-49ea-9bed-7977b2870942

ഒറ്റപ്പാലം: പ്രവാസികള്‍ക്ക് കൈത്താങ്ങായി ഒറ്റപ്പാലത്ത് മെഡി ഹല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. സി.എച്ച് സെന്ററും വള്ളുവനാട് ഹോസ്പിറ്റലും വിവിധ കെ.എം.സി.സിയുമായി കൈകോര്‍ത്താണ് മെഡി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. പ്രവാസ ലോകത്തുള്ളവരെ സഹായിക്കുന്നതിന് എല്ലാ ദിവസവും വൈകീട്ട് 5 മണി മുതല്‍ 7 മണി വരെയാണ് മെഡിക്കല്‍ ടീമിനെ തയ്യാറാക്കിയിട്ടുള്ളത്.

പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ പാനലാണ് വള്ളുവനാട് ഹോസ്പിറ്റല്‍ സ്‌കീമില്‍ അവതരിപ്പിച്ചിട്ടുള്ളത്. ബന്ധപ്പെടുന്ന രോഗികള്‍ക്ക് ആവശ്യമാണെന്നു കണ്ടാല്‍ ആവശ്യമുള്ള ഡിപ്പാര്‍ട്ട്മെന്റ് ഡോക്ടര്‍മാരെ നല്‍കുന്നതിനും അവര്‍ക്ക് ആവശ്യമായിവരുന്ന മരുന്നുകള്‍ കമ്പനി നല്‍കുന്ന വിലക്ക് ലഭ്യമാക്കുന്നതിനും തയ്യാറാണെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോക്ടര്‍ എം. രാമകൃഷ്ണന്‍ അറിയിച്ചു.

നേരത്തെ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ വി കെ ശ്രീകണ്ഠന്‍ എം. പി ഓണ്‍ലൈന്‍ വഴി ഹെല്‍പ്പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റര്‍ കണ്‍വീനര്‍ പി.പി മുഹമ്മദ് കാസിം സ്വാഗതം പറഞ്ഞു. ഡോ. എം രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.എ തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. ഡോ. എം ആനന്ദ്സംബന്ധിച്ചു. ഡോ. വിജിത്ത്കുമാര്‍-9745813216, ഡോ. അരുണ്‍ എസ്. മേനോന്‍-9447284733, ഡോ. പ്രവീണ്‍-9961942555, ഡോ. ആനന്ദ്-9497703036, ഡോ. റോണ്‍ ജോണി-9895488013 എന്നിവരാണ് സേവനരംഗത്തുള്ളത്.

ഹെല്‍പ്പ്ഡെസ്‌ക് നമ്പര്‍: 9656201001.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!