ദുബായ്: കോവിഡ്-19 ബാധിച്ച് യു.എ.ഇയില്‍ മറ്റൊരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. കുട്ടനാട് രാമങ്കരി പഞ്ചായത്തില്‍ വേഴപ്ര നെല്ലുവേലി ഇട്ടച്ചന്‍പ്പറമ്പ് എന്‍.സി. തോമസ്, മറിയമ്മ തോമസ് ദമ്പതികളുടെ മകന് ജേക്കബ് തോമസ് ആണ് മരിച്ചത്. 49 വയസായിരുന്നു. 20 വര്‍ഷമായി ദുബായിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ജേക്കബ്.
കോവിഡ്-19 സ്ഥിരീകരിച്ചതിനാല്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ജേക്കബ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ : ബെറ്റ്സി. ശവസംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ദുബായില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ മറ്റൊരു മലയാളി കൂടി ദുബായില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.