small icons
small icons

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു

New Project (1)

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ 68-ാമത് ഇടവക പെരുന്നാളിനും വാർഷിക കൺവെൻഷനും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുടക്കമായി. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. തോമസ്‌കുട്ടി പി.എൻ, സഹവികാരി ഫാ. റിജോ ചാക്കോ, ഫാ. ഡോ. തോംസൺ റോബി, ട്രസ്റ്റി, സെക്രട്ടറി ഉൾപ്പെടെയുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വിശ്വാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ പെരുന്നാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ നിലകൊള്ളുന്ന കത്തീഡ്രലിന്റെ 68-ാമത് പെരുന്നാൾ ഒക്ടോബർ 2 മുതൽ 9 വരെ വിവിധ ആത്മീയ ശുശ്രൂഷകളോടും പ്രാർത്ഥനകളോടും കൂടി ആചരിക്കും.

ഇത്തവണത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം വഹിക്കും. പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വാർഷിക കൺവെൻഷനിൽ ഒക്ടോബർ 4, 5, 6 തീയതികളിൽ ഫാ. ഡോ. തോംസൺ റോബി വചനശുശ്രൂഷ നിർവ്വഹിക്കും.

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ ഒക്ടോബർ 8 വ്യാഴാഴ്ച സന്ധ്യാ നമസ്‌കാരത്തെ തുടർന്ന് പ്രശസ്തമായ പെരുന്നാൾ പ്രദക്ഷിണവും മധ്യസ്ഥപ്രാർത്ഥനയും ശ്ലൈഹിക വാഴ്‌വും നടക്കും. ഒക്ടോബർ 9 വെള്ളിയാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബാന, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയാൽ ഈ പെരുന്നാൾ ഏവർക്കും അനുഗ്രഹത്തിന്റെ അവസരമായി മാറട്ടെയെന്ന് ഇടവക മാനേജിംഗ് കമ്മിറ്റി ആശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!