bahrainvartha-official-logo
Search
Close this search box.

ഭക്ഷണവും താമസവുമില്ലാതെ ബുദ്ധിമുട്ടിലായ ആന്ധ്ര സ്വദേശിക്ക് തത്സമയം സഹായമെത്തിച്ച് ഐഒസിയും ബികെഎസ്എഫും

Screenshot_20200501_143909

മനാമ: ഭക്ഷണവും താമസവുമില്ലാതെ ബുദ്ധിമുട്ടിലായ ആന്ധ്ര സ്വദേശിക്ക് സഹായ ഹസ്തുവമായി ഐഒസിയും ബികെഎസ്എഫും. മനാമയിലെ അല്‍ ഹംറ സിനിമാ തിയേറ്ററിന്റെ മുന്‍വശമുള്ള പാര്‍ക്കില്‍ ഏകദേശം 4 ദിവസമായി ഭക്ഷണമില്ലാതെ ഉറക്കവും കിടത്തവും പതിവാക്കിയ ആന്ധ്ര സ്വദേശിയെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിജുവിന്റെ ശ്രദ്ധയില്‍ പെടുകയും വിവരം ബി.കെ.എസ് ഹെല്‍പ്പ് ലൈന്‍ ടീം അംഗങ്ങളായ അമല്‍ദേവിനെയും മണികുട്ടനെയും അറിയിച്ചു. പിന്നീട് ബി.കെ.എസ്.എഫ് രക്ഷാധികാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ
ബഷീര്‍ അമ്പലായി ആന്ധ്രാ സ്വദേശിയെ സന്ദര്‍ശിച്ചു.

ബംഗാള്‍ സ്വദേശികളുടെ റൂമിലായിരുന്നു താമസമെന്നും വാടക കൊടുക്കാത്തതിനാല്‍ റൂമില്‍ നിന്ന് പുറത്താക്കിയെന്നും ആന്ധ്ര സ്വദേശി വ്യക്തമാക്കി. ഹിസ് ഹൈനസ് ശൈഖ് ഖാലിദ് രക്ഷാധികാരിയായ കെഎച്ച്‌കെ ഹീറോ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റുമായ മുഹമ്മദ് മണ്‍സൂറിനെ വിവരമറിയിക്കുകയും തല്‍സമയത്ത് അദ്ദേഹം ഗാര്‍ഡനിലെത്തി പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്തു.

മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ വര്‍ഗീസ് കുര്യനെ ഫോണില്‍ ബന്ധപ്പെട്ട ശേഷം ഇയാളെ മെഡിക്കല്‍ ചെക്കപ്പിന് വിധേയാക്കി പിന്നീട് മുഹമ്മദ് മന്‍സൂറിന്റെ തന്നെ ബില്‍ഡിംഗിലേക്ക് ആന്ധ്ര സ്വദേശിയെ മാറ്റുകയുമായിരുന്നു. സിപിആര്‍ പരിശോധിച്ചപ്പോള്‍ ചെയ്തപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി വിസ തീരുകയും എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലെത്തിക്കാമെന്നും മറ്റു കാര്യങ്ങള്‍ എംബസിയെ ബോധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തല്‍സമയം എല്ലാ സഹായങ്ങളും നല്‍കിയ ഡോ വര്‍ഗീസ് കുര്യന് ഐഒസി കെഎച്ച്‌കെ ഹീറോ ഫൗണ്ടേഷന്‍ ബികെഎസ്എഫ് കമ്യൂണിറ്റി ഹെല്‍പ്പ് ഡെസ്‌ക് നന്ദിയും കടപ്പാടും അര്‍പ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!