bahrainvartha-official-logo
Search
Close this search box.

പ്രവാസികളുടെ മടക്കയാത്ര; ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചു

air-india-tas

മനാമ: പ്രവാസികളെ ജന്മനാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന ആദ്യ വിമാനത്തിന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചു. കൊച്ചിയിലേക്ക് 84 ദിനാറും കോഴിക്കോട്ടേക്ക് 79 ദിനാറുമാണ് ടിക്കറ്റ് നിരക്ക്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കായിരിക്കും  ടിക്കറ്റുകള്‍ നല്‍കുക. പോകേണ്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവരെ ഇന്ത്യൻ എംബസിയിൽനിന്ന്​ ബന്ധപ്പെടുന്നുണ്ട്.

ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുമായി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയിലെത്തി ടിക്കറ്റുകള്‍ വാങ്ങാം. നിലവില്‍ എയര്‍ ഇന്ത്യ ഓഫീസ് അടച്ചിട്ടിരിക്കുന്നതിനാല്‍ എംബസിയില്‍ താല്‍ക്കാലിക ടിക്കറ്റ് കൗണ്ടര്‍ തുറന്നിട്ടുണ്ട്. ഇന്ത്യന്‍ എംബസി തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്കാണ് ടിക്കറ്റ് നല്‍കുന്നതെന്ന് ചാര്‍ജ് ഡി അഫയേഴ്‌സ് നോര്‍ബു നേഗി വ്യക്തമാക്കിയിട്ടുണ്ട്.

യാത്ര പുറപ്പെടുന്നതിന് മുന്‍പ് കോവിഡ്-19 പരിശോധന നടത്തില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം പേര്‍ക്ക് കോവിഡ് പരിശോധന പ്രായോഗിഗമല്ലാത്തനിലാണ് ഇത്തരമൊരു തീരുമാനം. അതേസമയം വിമാനത്തില്‍ കയറുന്നതിന് മുന്‍പ് തെര്‍മല്‍ പരിശോധന ഉണ്ടായിരിക്കും.

പട്ടികയിലുള്ളവരില്‍ ലോക്ഡൗണ്‍ കാലയളവിലെ യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്ന് നേരത്തെ എയര്‍ ഇന്ത്യ  അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!