bahrainvartha-official-logo
Search
Close this search box.

കോവിഡ് നിയന്ത്രണം ലംഘിച്ച കോഫി ഷോപ്പിന് 9000 ദിനാര്‍ പിഴ

shesha

മനാമ: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച നിയന്ത്രണം ലംഘിച്ച കോഫി ഷോപ്പിന് 9000 ദിനാര്‍ പിഴ. ബഹ്‌റൈന്‍ കീഴ്‌ക്കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നിയന്ത്രണം ലംഘിച്ച് സ്ഥാപനം ഉപഭോക്താക്കള്‍ക്ക് ഹുക്ക നല്‍കിയെന്നാണ് കുറ്റപത്രം. സ്ഥാപനം 5000 ദിനാറും മാനേജന്‍ 1000 ദിനാറും ഉടമ 3000 ദിനാറും പിഴയായി നല്‍കണം.

മറ്റൊരു കേസില്‍ ഹോം ഐസലേഷന്‍ നിര്‍ദേശം ലംഘിച്ച വ്യക്തിക്ക് 1000 ദിനാര്‍ പിഴ വിധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രഘണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ ബഹ്‌റൈന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!