തൃശ്ശൂര്‍: കോവിഡ്-19 ബാധിച്ച് തൃശൂര്‍ സ്വദേശി ഷാര്‍ജയില്‍ മരണപ്പെട്ടു. മതിലകം പുതിയകാവ് പഴുന്തറ തേപറമ്പില്‍ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകന്‍ അബ്ദുള്‍ റസാഖ് (ഷുക്കൂര്‍) ആണ് മരണപ്പെട്ടത്. 49 വയസായിരുന്നു. ഷാര്‍ജയില്‍ കണ്‍സട്രക്ഷന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
ദിവസങ്ങളായി ദുബായ് അല്‍ബറഹ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച രാത്രി 11.30 ഓടെ മരണം സംഭവിച്ചു. നേരത്തെ പ്രമേഹ രോഗ ബാധിതനായിരുന്നു. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഗള്‍ഫില്‍ നടക്കും