bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍ കെഎംസിസി ഇടപെടല്‍ ഫലം കണ്ടു; അബ്ദുല്‍ ഗഫൂര്‍ ഉറ്റവരുടെ അടുത്തേക്ക്!

abdul gaffor

മനാമ: നട്ടെല്ലിന് ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ ഗഫൂര്‍ ഇന്ന് ബഹ്‌റൈനില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പുറപ്പെടും. കഴിഞ്ഞ മാര്‍ച്ച് 28ന് പുറം വേദനകാരണം നടക്കാന്‍ കഴിയാതെ പ്രയാസപ്പെട്ട അബ്ദുല്‍ ഗഫൂര്‍ ആശുപത്രിയില്‍ പോകാന്‍ വേണ്ടി പലരുമായും ബന്ധപ്പെട്ടു എന്നാല്‍ കൊവിഡ് ഭീതി നിറഞ്ഞ സാഹചര്യം ആയതിനാല്‍ സഹായിക്കാന്‍ ആളുകള്‍ മടിച്ചു. പിന്നീട് വിവരമറിഞ്ഞ ബഹ്‌റൈന്‍ മലപ്പുറം കെ.എം.സി.സി ജില്ലാക്കമ്മറ്റി ഗഫൂറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

ആദ്യം ശിഫ അല്‍ ജസീറാ മെഡിക്കല്‍ സെന്ററിലും പിന്നീട് ബഹ്‌റൈന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലും ചികിത്സയ്ക്കായി എത്തിച്ചു. തുടര്‍ പരിശോധനകള്‍ക്ക് ശേഷം നട്ടെല്ലിന് മാരകമായ അസുഖം അണെന്നും എത്രയും പെട്ടന്ന് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അദ്ദേഹത്തെ സല്‍മാനിയ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. സര്‍ജറിക്ക് ശേഷം താമസിക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് ഏറ്റവും മികച്ച താമസ സൗകര്യം ഒരുക്കി കൃത്യമായ പരിചരണവും ശുശ്രൂഷയും നല്‍കാന്‍ കെ.എം.സി.സി ഭാരവാഹികള്‍ തന്നെ കൂടെനിന്നു.

തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോകാന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും കൃത്യമായ മറുപടി ലഭിക്കാത്തതുകൊണ്ട് 24 ന്യൂസ് ചാനലിലൂടെ എം.പി പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയും അദ്ദേഹവും ബഹ്‌റൈന്‍ കെ എം സി സി പ്രസിഡന്റ് ഹബീബ് റഹ്മാനും ഇന്ത്യന്‍ എംബസിയില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി യാത്രാ രേഖകള്‍ ശരിയാക്കി നല്‍കുകയും ചെയ്തു. ഇന്ന് ബഹ്‌റൈന്‍ പ്രദേശിക സമയം 4.30 പുറപ്പെടുന്ന വിമാനത്തില്‍ ഗഫൂര്‍ ഉറ്റവരുടെ അടുത്തേക്ക് പുറപ്പെടും. പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്ന കെ എം സി സി മലപ്പുറം ജില്ലാ ഭാരവാഹികളോടും തന്റെ സഹപ്രവര്‍ത്തകരോടും അദ്ദേഹം നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!