bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ 201 പ്രവാസി തൊഴിലാളികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 82 പേര്‍ക്ക് രോഗമുക്തി

LATEST

മനാമ: ബഹ്‌റൈനില്‍ 216 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 201 പേര്‍ പ്രവാസി തൊഴിലാളികളാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2997 ആയി ഉയര്‍ന്നു. ചികിത്സയിലുള്ള 4 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

അതേസമയം ഇന്ന് 82 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 2152 പേരാണ് സുഖം പ്രാപിച്ചിരിക്കുന്നത്. ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം ഇന്ന് (മെയ് 11, 2.30pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6268 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.

കോവിഡ് പരിശോധന വേഗമാക്കാനുള്ള നടപടിക്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പരിശോധന ഫലം വേഗത്തില്‍ അറിയുന്നതോടെ പ്രതിരോധം ശക്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണം ആരോഗ്യമന്ത്രാലയം. ഇതുവരെ 189174 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!