bahrainvartha-official-logo
Search
Close this search box.

സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചില്ല; ബഹ്‌റൈനില്‍ ഒരു കുടുംബത്തിലെ 31 പേര്‍ക്ക് കോവിഡ്-19 ബാധ

coronavirus

മനാമ: ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം നല്‍കിയ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന കുടുംബത്തിലെ 31 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ക്കിടയില്‍ പോലും സാമൂഹിക അകലം പാലിക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയുമായി കുടുംബത്തിലെ മറ്റുള്ളവര്‍ സാമൂഹിക അകലം പാലിക്കാതിരുന്നതാണ് വിപത്ത് വിളിച്ചുവരുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സമാനരീതിയില്‍ ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇഫ്താര്‍ സംഗമങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടിച്ചേരലുകള്‍ നിലവില്‍ ഒഴിവാക്കണമെന്നാണ് ആരോഗ്യ മന്ത്രാലത്തിന്റെ നിര്‍ദേശം. പ്രാര്‍ത്ഥനകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റമദാന്‍ മാസത്തില്‍ പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സാമൂഹിക അകലം പാലിക്കല്‍, അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കൂടാതിരിക്കല്‍ തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ അവഗണിച്ചതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തി. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായ ഇടപഴകുന്നത് കോവിഡ് പടരുന്നതിന് കാരണമാകുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!