bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ 190 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 117 പേര്‍ പ്രവാസി തൊഴിലാളികള്‍, 21 പേര്‍ക്ക് രോഗമുക്തി

report

മനാമ: ബഹ്‌റൈനില്‍ 190 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 117 പേര്‍ പ്രവാസി തൊഴിലാളികളാണ്. 72 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പടര്‍ന്നിരിക്കുന്നത്. ഇതോടെ ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4410 ആയി ഉയര്‍ന്നു. ചികിത്സയിലുള്ള 9 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആരോഗ്യ മന്ത്രാലയം മെയ് 19, 1pm പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ഇന്ന് 21 പേര്‍ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 2952 ആയി. 12 പേരാണ് വൈറസ് ബാധിച്ച് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ഇതുവരെ 248205 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!