bahrainvartha-official-logo
Search
Close this search box.

കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എല്ലാവരും പുറത്തുനിന്ന് തിരികെയെത്തിയവര്‍, ആര്‍ക്കും രോഗമുക്തിയില്ല

15cc3ed1-bd24-43b9-aeb6-ebc965be2941

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 5, മലപ്പുറം – 3, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍ ഒരോന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഇവരെല്ലാം തന്നെ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് തിരികെയെത്തിയവരാണ്. ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. മറ്റു രണ്ട് പേര്‍ ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമാണ് കേരളത്തിലേക്ക് എത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 142 ആയി ഉയര്‍ന്നു.

അതേസമയം ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 72000 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 71545 പേരും ആശുപത്രികളില്‍ 455 പേരും നിരീക്ഷണത്തിലുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ എത്തുന്നവര്‍ക്ക് പ്രത്യേകം ക്വാറന്റീന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

33 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കണ്ണൂരില്‍ പാനൂര്‍ മുന്‍സിപ്പാലിറ്റി, ചൊക്ലി, മയില്‍ പഞ്ചായത്തുകള്‍. കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവ പുതിയ ഹോട്ട് സ്‌പോട്ടുകളാണ്. കണ്ടൈന്‍മെന്റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!