bahrainvartha-official-logo
Search
Close this search box.

കോവിഡ് തകര്‍ക്കുന്നത് മാനസീകാരോഗ്യത്തെ; ഇസ്ലാഹി സെൻറർ ഓണലൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

IMG-20200525-WA0027

മനാമ: പ്രവാസ ലോകത്തെ വര്‍ത്തമാന കാല പ്രതിസന്ധി പ്രവാസിയുടെ മാനസീകാരോഗ്യത്തെയാണ് സാരമായി ബാധിക്കാന്‍ സര്‍വ്വോപരി ഇടയാക്കുന്നതെന്ന് ഇസ്‌ലാഹി സെന്‍റെര്‍ ഈദ് ദിനത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമം അഭിപ്രായപ്പെട്ടു. കോവിഡ്-19 ന്‍റെ പശ്ചാലത്തില്‍ സെന്‍റെര്‍ നടത്തിവരുന്ന റിലീഫ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. ഇവരില്‍ നിരവധി പേര്‍ കൗണ്‍സിലിങ്ങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. ദൈവ വിശ്വാസം കൊണ്ടും ത്യാഗികളായ പ്രവാചകന്മാരുടെജീവിതവും മാനവതയെ പ്രതിസന്ധികളില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ മുന്നില്‍ നിന്ന പൂര്‍വ്വ സൂരികളായ നായകരുടെ ചരിത്രവും ഇത്തരമൊരു നിര്‍ണ്ണായക വിനാഴികയെ മറികടക്കാന്‍ സഹായിക്കുമെന്ന് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഹംസ മേപ്പാടി നിര്‍ദ്ദേശിച്ചു. ജനറല്‍സെക്രട്ടറി നൂറുദ്ദീൻ ഷാഫി സ്വാഗതവും റമീസ് കരീം നന്ദിയും പറഞ്ഞു. പ്രസിഡന്‍റ് സഫീര്‍ നരക്കോട് സംഗമം നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!