മനാമ: ബഹ്‌റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന ബഹ്‌റൈൻ കെ എം സി സിക്ക് ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ സഹായം .
കോവിഡ് ദുരിത ബാധിതർക്കും ഭക്ഷണം , താമസം , മരുന്നുകൾ തുടങ്ങി മറ്റു നിലക്ക് പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന ബഹ്‌റൈൻ കെ എം സി സി യുടെ കാരുണ്യ സ്പർശം പദ്ധതിയിലേക്ക് ആണ് ഷിഫ അൽ ജസീറ നൂറ് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകിയത് .
ഷിഫ അൽ ജസീറ മാർക്കറ്റിങ് മാനേജർ മൂസ അഹ്മദിന്റെ സാന്നിധ്യത്തിൽ ഡയറക്ടർ ഷബീറലിയിൽ നിന്നും ബഹ്‌റൈൻ കെ എം സി സി നേതാക്കളായ റസാക്ക് മൂഴിക്കൽ , കെ പി മുസ്തഫ , ഗഫൂർ കൈപ്പമംഗലം , എ പി ഫൈസൽ വില്യാപ്പള്ളി എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി . തുടർന്ന് ബഹ്‌റൈൻ കെ എം സി സി യുടെ എല്ലാ കാരുണ്യ പ്രവർത്തനങ്ങളിലും സജീവ പിന്തുണ നൽകിവരുന്ന ഷിഫ അൽ ജസീറ ഗ്രൂപ്പിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ബഹ്‌റൈൻ കെ എം സി സി നേതാക്കൾ അറിയിച്ചു.