bahrainvartha-official-logo
Search
Close this search box.

എം.പി വീരേന്ദ്രകുമാര്‍ മതേതരത്വമൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവ്: ബഹ്‌റൈന്‍ കെ.എം.സി.സി

Screenshot_20200528_210342

മനാമ: മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം മതേതര രാഷ്ട്രീയചേരിക്ക് തീരാനഷ്ടമാണെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി. ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തില്‍ നേതൃപരമായ പങ്കുവഹിച്ച വീരേന്ദ്രകുമാര്‍ ഉന്നതമായ ജനാധിപത്യ വികസന കാഴ്ച്ചപ്പാടുകള്‍ കാത്തുസൂക്ഷിച്ച വ്യക്തിയും സൈദ്ധാന്തികനും പത്രാധിപരുമായിരുന്നു. മുന്നണി വ്യത്യാസമില്ലാതെ മുസ്ലിം ലീഗ് പ്രസ്ഥാനവുമായും നേതാക്കളുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മികച്ച പാര്‍ലമെന്റേറിയനെയാണ് കേരളത്തിന് നഷ്ടമായതെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അനുശേചിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!