ആശ്വാസ ദിനം; ബഹ്‌റൈനില്‍ 743 പേര്‍ കൂടി സുഖം പ്രാപിച്ചു, 437 പുതിയ കേസുകള്‍

da15af3f-bf84-46a6-8d60-b46ac9d052c6

മനാമ: ബഹ്റൈനില്‍ 743 പേര്‍ കൂടി കോവിഡ് മുക്തരായി. ആരോഗ്യ മന്ത്രാലയം ഇന്ന്(ജൂണ്‍ 5, 1.30pm) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 8471 ആയി ഉയര്‍ന്നു.

അതേസമയം ഇന്ന് 437 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 182 പേര്‍ പ്രവാസി തൊഴിലാളികളാണ്. 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നിരിക്കുന്നത്. നിലവില്‍ 5240 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 11 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

ബഹ്റൈനില്‍ ഇതുവരെ 22 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡ് പരിശോധയും ഊര്‍ജിതമായി തുടരുകയാണ്. 3509007 ഇതുവരെ പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.

യാതൊരു കാരണവശാലും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുത്. കൈകള്‍ ശുചിയായി സൂക്ഷിക്കണം. ജനങ്ങളുടെ ഉത്തരവാദിത്വ പൂര്‍ണമായ സമീപനത്തിന് മാത്രമെ കോവിഡ്-19 പ്രതിരോധിക്കാന്‍ സഹായകമാവുകയുള്ളു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!