bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 5 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 384 പേര്‍ മരണപ്പെട്ടു

covid

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. 5,08,953 ആണ് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട പുതിയ കണക്കുകള്‍ അനുസരിച്ച് രോഗികളുടെ എണ്ണം. 18,552 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 384 പേര്‍ കൂടി ഇന്നലെ മരിച്ചതോടെ ഇന്ത്യയിലെ കോവിഡ് മരണ നിരക്ക് 15,685 ആയി. 1,97,387 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2.95,880 പേര്‍ ഇത് വരെ കോവിഡില്‍ നിന്നും മുക്തി നേടി.

ആറ് ദിവസം മാത്രമാണ് ഇന്ത്യയില്‍ 4 ലക്ഷത്തില്‍ നിന്ന് രോഗികളുടെ എണ്ണം 5 ലക്ഷമാകാന്‍ എടുത്ത സമയം. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ദിനം പ്രതി രോഗികളുടെ എണ്ണത്തില്‍ വല്യ വര്‍ധനവാണ് ഉണ്ടാകുന്നത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 50%വും ഈ സംസ്ഥാനങ്ങളിലാണ്. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയെ നേരിടുന്നതിനായി ഇന്ന് രാവിലെ 11.30ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രി സഭാ സമിതി യോഗം ചേരും.

അതേസമയം കേരളത്തില്‍ ഇന്നലെ (ജൂണ്‍ 27) 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 22 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!