മനാമ: ഇന്ത്യന്‍ ക്ലബിന്റെ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകളുടെ രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. 7 പുതിയ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകളാണ് രണ്ടാംഘട്ടത്തിലുള്ളത്. ഹൈദരാബാദ് , മുംബൈ, ഡല്‍ഹി, ചെന്നൈ, മംഗലാപുരം, കല്‍ക്കട്ട , അമൃത്സര്‍ എന്നീ സ്ഥലങ്ങളിലേക്കാവും രണ്ടാംഘട്ടത്തില്‍ വിമാനങ്ങള്‍ പറന്നുയരുക.
യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ ക്ലബിന്റെ രജിസ്‌ട്രേഷനുള്ള ലിങ്കിലൂടെ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ വ്യക്തമായ പാസ്‌പോര്‍ട്ട് കോപ്പിയുമായും, സിപിആര്‍ കോപ്പിയുമായി ഇന്ത്യന്‍ ക്ലബിലെത്തി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഇന്ന് (27 ജൂണ്‍) വൈകുന്നേരം 4:30 മുതല്‍ 10 വരെയും. മറ്റു ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 10വരെയും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഒന്നാംഘട്ട സര്‍വീസുകള്‍ കോഴിക്കോട്, കൊച്ചി, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ ക്ലബ് വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 37142705, 39279570, 34482561, 39855197, 33170089, 33950760,
Regiestration links :-
Hyderabad :- https://forms.gle/PvotbqErnqB3Tmdy7
Mumbai :- https://forms.gle/CQ6m1jtQwrSgZpBL6
Delhi :- https://forms.gle/CGimaMc3h38qxu48A
Chennai :- https://forms.gle/8UdmyH2HNEXBGQQMA
Mangalore:- https://forms.gle/gw4VgDbUeQmyNQZJ7
Kolkata :- https://forms.gle/281L5AMSoP5Pb7fy7
Amritsar :- https://forms.gle/KmVsM3Lt3Q4rd2mZ8