മനാമ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന നെയ്യാറ്റിൻകര അമരവിള സ്വദേശി സ്വദേശി സനൽകുമാറിന് ഐ വൈ സി സി ദേശീയ കമ്മറ്റി ടിക്കറ്റ് നൽകി.നാട്ടിൽ പോകാനാകാതെ സാമ്പത്തിക പ്രയാസത്തിൽ ആയിരുന്നു അദ്ദേഹം.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴാമത്തെ സൗജന്യ ടിക്കറ്റ് ആണ് അദ്ദേഹത്തിന് നൽകിയത്.ഐ വൈ സി സി ചാരിറ്റി വിങ് കൺവീനർ മണികുട്ടൻ ടിക്കറ്റ് കൈമാറി.ദേശീയ ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ ,സൽമാനിയ ഏരിയ സെക്രട്ടറി രാജേഷ് മരിയാപുരം എന്നിവർ സന്നിഹിതരായിരുന്നു.