small icons
small icons

ജി.സി.സിയുടെ വ്യാവസായിക കരുത്തുമായി ‘മേഡ് ഇൻ ജി.സി.സി 2026’! എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ബഹ്‌റൈൻ കിരീടാവകാശി ഉദ്ഘാടനം ചെയ്തു

New Project (15)

മനാമ: ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പ്രതിനിധിയായി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ‘മേഡ് ഇൻ ജി.സി.സി 2026’ ഫോറവും എക്‌സിബിഷനും ഉദ്ഘാടനം ചെയ്തു. സാഖിറിലെ എക്‌‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് പ്രഥമ അന്താരാഷ്ട്ര മേളയ്ക്ക് തുടക്കമായത്.

രാജാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ, ജി.സി.സി രാജ്യങ്ങളുടെ ശേഷിയും കരുത്തും പരമാവധി പ്രയോജനപ്പെടുത്തി ഗൾഫ് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിൽ ബഹ്‌റൈൻ എന്നും മുന്നിലാണെന്ന് കിരീടാവകാശി വ്യക്തമാക്കി. ഗൾഫ് മേഖലയിലെ വ്യാവസായിക സഹകരണം അംഗരാജ്യങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയും മത്സരശേഷിയും മെച്ചപ്പെടുത്തുന്നതിനും നിർണ്ണായകമാണ്. ആഗോള പ്രതിസന്ധികളും വെല്ലുവിളികളും ഉയർന്നുവരുന്ന നിലവിലെ സാഹചര്യത്തിൽ, സ്വന്തം കഴിവുകൾ വർദ്ധിപ്പിക്കാനും ആവശ്യങ്ങൾ കണ്ടറിഞ്ഞ് സ്വയംപര്യാപ്തത കൈവരിക്കാനും ജി.സി.സി വ്യവസായ മേഖലയ്ക്ക് സാധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക മുന്നേറ്റങ്ങളും നവീകരണങ്ങളും ഏറ്റെടുത്ത് വിപണിയിൽ ആഗോളതലത്തിൽ മുൻപന്തിയിലെത്താൻ കിരീടാവകാശി ആഹ്വാനം ചെയ്തു.

സൗദി ഊർജ്ജ, വ്യാവസായിക, ധാതുവിഭവ മന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ബഹ്‌റൈൻ ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവർ പങ്കെടുത്ത പ്രത്യേക പാനൽ ചർച്ചയിലും കിരീടാവകാശി സംബന്ധിച്ചു. ഊർജ്ജ-വ്യവസായ മേഖലകളിലെ ഭാവി സാധ്യതകൾ, സാങ്കേതിക മുന്നേറ്റങ്ങൾ, ആഗോളതലത്തിൽ ജി.സി.സിയുടെ പങ്കാളിത്തം എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയം.

തുടർന്ന് എക്‌സിബിഷനിലെ വിവിധ സ്റ്റാളുകൾ സന്ദർശിച്ച കിരീടാവകാശി, സ്മാർട്ട് കണ്ടുപിടുത്തങ്ങൾ, പരിസ്ഥിതി സൗഹൃദ നിർമ്മാണ സാങ്കേതികവിദ്യകൾ, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവ നേരിട്ട് വിലയിരുത്തി. ജി.സി.സി അംഗരാജ്യങ്ങളിലെ വാണിജ്യ-വ്യവസായ മന്ത്രിമാർ, ജി.സി.സി സെക്രട്ടറി ജനറൽ, ഉന്നതതല ഉദ്യോഗസ്ഥർ, പ്രമുഖ നിക്ഷേപകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് പൂർണ്ണ പിന്തുണയും നേതൃത്വവും നൽകിയ രാജാവിനും കിരീടാവകാശിക്കും വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റോ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!