bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 8 ലക്ഷം കവിഞ്ഞു; 24 മണിക്കൂറില്‍ 27,114 രോഗ ബാധിതര്‍

covid-19

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 8 ലക്ഷം കവിഞ്ഞു. 24 മണിക്കൂറില്‍ 27,114 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 519 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 22,123 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് നിലവില്‍ 2,83,407 പേര്‍ ചികിത്സയിലും, 5,15,386 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടുകയും ചെയ്തു. കൂടാതെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ഉത്തര്‍പ്രദേശ്, കേരളം, പൂണെ എന്നിവിടങ്ങളില്‍ വീണ്ടും കര്‍ശന ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദിനം പ്രതിയുള്ള കോവിഡ് കേസുകളില്‍ വര്‍ധനവ് വന്നതോടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 2,30,599 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 9,667 മരണങ്ങളും സംഭവിച്ചു. തമിഴ്നാട് 1,26,581 ലക്ഷം കോവിഡ് രോഗികളുമായി രണ്ടാം സ്ഥാനത്തും പിന്നാലെ 1,07,051 കേസുകളുമായി ഡല്‍ഹിയുമുണ്ട്.

അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 109) പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 28 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 17 പേര്‍ക്ക് വീതവും, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!