small icons
small icons

എം.എ യൂസഫലിക്ക് മക്ക ഗവർണ്ണറുടെ ആദരവ്

മക്ക ഗവർണറും സൗദി രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്നും ഉപഹാരം എം.എ. യൂസഫലിക്ക് വേണ്ടി ലുലു ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ ഏറ്റുവാങ്ങുന്നു

മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവർണ്ണറും സൽമാൻ രാജാവിൻ്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ ആദരവ്.

കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം എത്തിക്കുന്നതിനായി ഗവർണ്ണറേറ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ” ബിറന്‍ ബി മക്ക ” പദ്ധതിയിൽ സജീവ പങ്കാളിത്തം വഹിച്ചതിനാണ് ഗവർണ്ണറുടെ ആദരവ്. പത്ത് ലക്ഷം സൗദി റിയാലാണ് ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമെത്തിക്കുന്നതിനായി എം.എ.യൂസഫലി ഈ പദ്ധതിയിലേക്ക് നൽകിയത്.

മക്കയിലെ ഗവർണ്ണർ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എം.എ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!