bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ 535 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു; 674 പേര്‍ക്ക് രോഗമുക്തി

bahrain

മനാമ: ബഹ്റൈനില്‍ 535 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 297 പേര്‍ പ്രവാസികളാണ്. നിലവില്‍ 4268 പേരാണ് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 50 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

അതേസമയം രാജ്യത്ത് 674 പേര്‍ കൂടി രോഗമുക്തരായിട്ടുണ്ട്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 29099 ആയി ഉയര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ് ഇതുവരെ 675451 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പ്രവാസികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതുവരെ 109 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!