bahrainvartha-official-logo
Search
Close this search box.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂൾ ബഹ്റൈന് മികച്ച വിജയം

indian school baharain2

മനാമ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) വിദ്യാര്‍ത്ഥികള്‍. അക്കാദമിക മികവിന്റെ പാരമ്പര്യത്തിന് അനുസൃതമായി ഈ വര്‍ഷം സിബിഎസ്ഇ പരീക്ഷയില്‍ ഇന്ത്യന്‍ സ്‌കൂള്‍ 98.7 % വിജയം നേടി. 675 വിദ്യാര്‍ത്ഥികളില്‍ 65.9% വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു. 92.7% വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ക്ലാസ് ലഭിച്ചു.

98% മാര്‍ക്ക് (490/500) നേടിയ റീലു റെജിയാണ് ഇന്ത്യന്‍ സ്‌കൂള്‍ ടോപ്പര്‍. 97.8% (489/500) നേടിയ കെയൂര്‍ ഗണേഷ് ചൗധരി സ്‌കൂളില്‍ രണ്ടാം സ്ഥാനം നേടി. 97.4% (487/500) നേടിയ അര്‍ജുന്‍ മുരളീധരനും ശ്രീ ആരതി ഗോവിന്ദരാജുവും സ്‌കൂളില്‍ മൂന്നാം സ്ഥാനം പങ്കിട്ടു. സ്‌കൂള്‍ ടോപ്പര്‍മാര്‍ തന്നെയാണ് സയന്‍സ് സ്ട്രീമിലെ ടോപ്പര്‍മാരും.

കൊമേഴ്സ് സ്ട്രീമില്‍ 97.2 % (486/500) നേടിയ നന്ദിനി രാജേഷ് നായര്‍ ഒന്നാമതെത്തി. 483/500 നേടിയ ഷെറീന്‍ സൂസന്‍ സന്തോഷ് 96.6% നേടി രണ്ടാം സ്ഥാനത്തെത്തി. അര്‍ജുന്‍ അനൂപും വൈഷ്ണവ് ഉണ്ണിയും 96.2 % നേടി മൂന്നാം സ്ഥാനം പങ്കിട്ടു – 481/500.

ഹ്യുമാനിറ്റീസ് സ്ട്രീമില്‍ 486/500 (97.2%) നേടിയ അര്‍ച്ചിഷ മരിയോ ഒന്നാമതെത്തി. 483/500 (96.6%) സ്‌കോര്‍ നേടിയ അഞ്ജ്ന സുരേഷ് രണ്ടാം സ്ഥാനം നേടി. 480/500 മാര്‍ക്കോടെ 96.% % നേടിയ അഞ്ജലി ഗോപുരത്തിങ്കല്‍ അനില്‍കുമാര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, ഇസി അംഗം അക്കാദമിക്‌സ് മുഹമ്മദ് ഖുര്‍ഷീദ് ആലം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും പിന്തുണയേകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.

മാതാപിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ്ണ സഹകരണത്തോടെ ഇന്ത്യന്‍ സ്‌കൂള്‍ അക്കാദമിക് ടീമിന്റെ സമഗ്രമായ പരിശ്രമ ഫലമായാണ് സ്‌കൂളിന്റെ മികച്ച വിജയമെന്ന് പ്രിന്‍സ് നടരാജന്‍ പറഞ്ഞു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും അഭിനന്ദിച്ച അദ്ദേഹം അവരുടെ ഭാവി പരിശ്രമങ്ങള്‍ക്ക് ആശംസകള്‍ നല്‍കി.

അക്കാദമിക് മേഖലയിലെ മികവ് എല്ലായ്‌പ്പോഴും ഇന്ത്യന്‍ സ്‌കൂളിന്റെ മുഖമുദ്രയാണെന്നും സ്‌കൂള്‍ ടീമിന്റെ സംയുക്ത പരിശ്രമം അക്കാദമിക് രംഗത്തെ മികവിന്റെ കേന്ദ്രമായി സ്‌കൂളിനെ ഉയര്‍ന്നുവരാന്‍ സഹായിച്ചതായി സെക്രട്ടറി സജി ആന്റണി പറഞ്ഞു. ഇന്ത്യന്‍ സ്‌കൂള്‍ വീണ്ടും അക്കാദമിക് മികവ് തെളിയിച്ചിരിക്കയാണെന്നു അക്കാദമിക ചുമതലയുള്ള ഇ സി അംഗം മുഹമ്മദ് ഖുര്‍ഷീദ് ആലം പറഞ്ഞു. ഇന്ത്യന്‍ സ്‌കൂളിന്റെ അക്കാദമിക് നേതൃത്വത്തിന്റെ പാടവവും ആസൂത്രണവും അധ്യാപകരുടെ പ്രതിബദ്ധതയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായെന്നു പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി പറഞ്ഞു.

ഈ വര്‍ഷത്തെ വിജയത്തിന്റെ പ്രത്യേകതകള്‍

• 500 ല്‍ 490 മാര്‍ക്കുമായി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ടോപ്പര്‍
• 20 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ വണ്‍ ലഭിച്ചു
• 92.7% വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസ് ലഭിച്ചു (60% ഉം അതിനുമുകളിലും)
• 65.9% വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റ്റിങ്ഷന്‍ ലഭിച്ചു (75% മുകളില്‍)
• 163 കുട്ടികള്‍ 90% ഉം അതിനുമുകളിലും നേടി
• ബയോളജിയില്‍ 3 വിദ്യാര്‍ത്ഥികള്‍ 100 മാര്‍ക്ക് നേടി
• ബിസിനസ് സ്റ്റഡീസില്‍ 3 വിദ്യാര്‍ത്ഥികള്‍ 98 മാര്‍ക്ക് നേടി
• 2 വിദ്യാര്‍ത്ഥികള്‍ മാത്തമാറ്റിക്‌സില്‍ 98 മാര്‍ക്ക് നേടി
• കെമിസ്ട്രിയില്‍ 2 വിദ്യാര്‍ത്ഥികള്‍ 100 മാര്‍ക്ക് നേടി
• 2 വിദ്യാര്‍ത്ഥികള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ 100 മാര്‍ക്ക് നേടി
• ബയോ ടെക്‌നോളജിയില്‍ 2 വിദ്യാര്‍ത്ഥികള്‍ 99 മാര്‍ക്ക് നേടി
• ഒരു വിദ്യാര്‍ത്ഥി ഇംഗ്ലീഷില്‍ 100 മാര്‍ക്ക് നേടി
• ഒരു വിദ്യാര്‍ത്ഥി മാര്‍ക്കറ്റിംഗില്‍ 100 മാര്‍ക്ക് നേടി
• ഒരു വിദ്യാര്‍ത്ഥി ഭൗതികശാസ്ത്രത്തില്‍ 100 മാര്‍ക്ക് നേടി
• ഒരു വിദ്യാര്‍ത്ഥി കമ്പ്യൂട്ടര്‍ സയന്‍സില്‍ 99 മാര്‍ക്ക് നേടി
• ഒരു വിദ്യാര്‍ത്ഥി ഹോം സയന്‍സില്‍ 98 മാര്‍ക്ക് നേടി
• ഒരു വിദ്യാര്‍ത്ഥി സോഷ്യോളജിയില്‍ 98 മാര്‍ക്ക് നേടി
• ഒരു വിദ്യാര്‍ത്ഥി സൈക്കോളജിയില്‍ 98 മാര്‍ക്ക് നേടി
• ഒരു വിദ്യാര്‍ത്ഥി അക്കൗണ്ടന്‍സിയില്‍ 98 മാര്‍ക്ക് നേടി
• ഒരു വിദ്യാര്‍ത്ഥി എഞ്ചിനീയറിംഗ് ഗ്രാഫിക്‌സില്‍ 98 മാര്‍ക്ക് നേടി
• ഒരു വിദ്യാര്‍ത്ഥി ഇന്‍ഫോര്‍മാറ്റിക്‌സ് പ്രാക്ടീസില്‍ 97 മാര്‍ക്ക് നേടി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!