bahrainvartha-official-logo
Search
Close this search box.

കേരളത്തില്‍ ഒരാള്‍ കൂടി കോവിഡ് ബാധയേറ്റ് മരിച്ചു; ഞായറാഴ്ച്ച മരിച്ച ചുനക്കര സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്

COVID

ആലപ്പുഴ: കേരളത്തില്‍ ഒരാള്‍ കൂടി കോവിഡ്-19 ബാധിച്ച് മരണപ്പെട്ടു. ആലപ്പുഴ വണ്ടാനം, ചുനക്കര സ്വദേശി നസീറാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച്ചയാണ് മരണം സംഭവിച്ചതെങ്കിലും ഇന്നാണ് കോവിഡ് പരിശോധനാ ഫലം പുറത്തുവന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 33 ആയി ഉയര്‍ന്നു.

അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന നസീര്‍ കഴിഞ്ഞ മാസം രണ്ടാം തിയതിയാണ് സൗദി അറേബ്യയില്‍ നിന്നും കേരളത്തിലെത്തുന്നത്. ശ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു നസീര്‍. എന്നാല്‍ ശനിയാഴ്ച്ച വൈകീട്ടോടെ ശ്വാസ തടസം നേരിട്ടു. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം സംസ്‌കരിക്കും. ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ഉത്തരവിട്ടിട്ടുണ്ട്. ബന്ധുക്കളും ക്വാറന്റീനില്‍ കഴിയേണ്ടിവരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!