bahrainvartha-official-logo
Search
Close this search box.

സി ബി എസ് സി പ്ലസ് ടു പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഇന്‍ഡക്‌സ് ബഹ്റൈന്‍ അനുമോദിച്ചു

students

മനാമ: സിബിഎസ് സി പ്ലസ് ടു പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഇന്‍ഡക്‌സ് ബഹ്റൈന്‍ അനുമോദിച്ചു. കോവിഡ് വ്യാപനം മൂലം അവസാന പരീക്ഷകള്‍ എഴുതുവാന്‍ പോലും കഴിയാത്തതില്‍ വലിയ പ്രയാസത്തിലായിരുന്നു മുഴുവന്‍ കുട്ടികളും രക്ഷിതാക്കളും. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയം കൈവരിച്ച എല്ലാ കുട്ടികളെയും അവരെ അതിനു പ്രാപ്തരായ രക്ഷിതാക്കളെയും അദ്ദ്യാപകരെയും അഭിനന്ദിക്കുന്നതായി ഇന്‍ഡക്‌സ് ബഹ്‌റൈന് വേണ്ടി റഫീക്ക് അബ്ദുള്ള പറഞ്ഞു.

വ്യത്യസ്ത സ്ട്രീമുകളില്‍ ഉന്നത മാര്‍ക്കുനേടിയ വിദ്യാര്‍ത്ഥികളെ പ്രത്യേകം അഭിനന്ദിക്കുന്നതായും പറഞ്ഞു. കൊമേഴ്സ് സ്ട്രീമില്‍ സ്‌കൂള്‍ ടോപ്പര്‍മാരില്‍ ഒരാളായ ഇന്‍ഡക്‌സ് ബഹ്റൈന്‍ രക്ഷാധികാരി കെ ആര്‍ ഉണ്ണിയുടെ മകന്‍ വൈഷ്ണവ് ഉണ്ണിയെ പ്രത്യേകമായി അഭിനന്ദിക്കുന്നതായി ഇന്‍ഡക്‌സ് ഭാരവാഹികള്‍ പറഞ്ഞു. വിജയം കൈവരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ശോഭനമായ ഭാവിയും നേരുന്നതായി ഇന്‍ഡക്‌സ് ബഹ്റൈന്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!