ന്യൂഡല്‍ഹി: സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഇന്ത്യന്‍ വിപണിയില്‍ ഇന്ന് 35 രൂപ വര്‍ധിച്ച് ഗ്രാമിന് 4585 രൂപയായി. ഒരു പവന് സ്വര്‍ണ്ണത്തിന് 36,680 രൂപയാണ് വില. എട്ട് വര്‍ഷത്തിനിടെ ആഗോള വിപണിയില്‍ സ്വര്‍ണ്ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്കാണ് നിലവില്‍ ഉള്ളത്.
സമ്പദ്ഘടന ആഗോളതലത്തില്‍ ദുര്‍ബലമായതാണ് സ്വര്‍ണ്ണവില തുടര്‍ച്ചയായി ഉയരാന്‍ കാരണം. അതോടെ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറി. അതോടൊപ്പം രൂപയുടെ മൂല്യമിടിവ് കൂടിയായപ്പോള്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിക്കുകയാണ്.