bahrainvartha-official-logo
Search
Close this search box.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ‘ഹാഫ് പേ ബാക്ക്’ സമ്മര്‍ ഓഫര്‍ ആരംഭിച്ചു; 20 ദിനാറിന് പര്‍ച്ചേഴ്സിന് 10 ദിനാറിന്റെ വൗച്ചര്‍ സൗജന്യം

lulu summer offer

മനാമ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ‘ഹാഫ് പേ ബാക്ക്’ സമ്മര്‍ ഓഫര്‍ ആരംഭിച്ചു. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് ഓഫര്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. 20 ദിനാറിന്റെ ഓരോ പര്‍ച്ചേഴ്സിനും 10 ദിനാറിന്റെ ഷോപ്പിംഗ് വൗച്ചര്‍ ഉപഭോക്താവിന് സ്വന്തമാക്കാം. ദാന മാള്‍, ഗലേറിയ മാള്‍, ജുഫൈര്‍ മാള്‍, റംലി മാള്‍, സാറിലെ ആട്രിയം മാള്‍, ഹിദ്ദ്, മുഹറഖ് സെന്‍ട്രല്‍, റിഫ എന്നിവിടങ്ങളിലെ ലുലുവിന്റെ എട്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഓഫര്‍ ലഭ്യമാണ്.

ആഗസ്റ്റ് 8 വരെയാണ് ഓഫര്‍ കാലാവാധി. കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങി നിരവധി ഉത്പ്പന്നങ്ങള്‍ വലിയ വിലക്കുറവില്‍ സ്വന്തമാക്കാം. കൂടാതെ ഡിസൈനര്‍ സാരികളുടെയും ചുരിദാറുകളുടെ വലിയ ശേഖരം തന്നെ ഇത്തവണത്തെ ബലിപെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!